പബ്ജി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ജൂണ്‍ മുതല്‍ കളി തുടങ്ങിയേക്കും
പബ്ജി പ്രേമികള്‍ക്ക് ഇനി അടങ്ങിയിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗെയിമിന്റെ APK ലഭ്യതയെക്കുറിച്ചുള്ള ചില സൂചനകളാണ് ഇവരെ ആവേശം കൊള്ളിക്കുന്നത്. പബ്ജി ശൈലിയില്‍ ഇന്ത്യയില്‍ 'ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ' എന്ന പുത്തന്‍ ഗെയിം എത്തുന്നു എന്ന വാര്‍ത്തയാണ് പബ്ജി തിരിച്ചുവരുന്നെന്ന സൂചനയും ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ത്രിവര്‍ണത്തില്‍ പുത്തന്‍ ഗെയിമിന്റെ ലോഗോ അവതരിപ്പിച്ചാണ് ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എത്തുന്നത്. മാത്രമല്ല, പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ചായിരിക്കും ഗെയിം.
2020 സെപ്റ്റംബറിലാണ് സുരക്ഷാ കാരണങ്ങളാല്‍ PUBG മൊബൈല്‍ ഇന്ത്യയില്‍ നിരോധിച്ചത്. പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്കാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഐടി ആക്ട് 2009-ലെ സെക്ഷന്‍ 69A {പകാരമായിരുന്നു നിരോധനം.
അതേസമയം PUBG മൊബൈല്‍ ഇന്ത്യയില്‍ പുനസ്ഥാപിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ ആഗ്രഹിച്ചു, ഇതിനായി ചില മാറ്റങ്ങള്‍ വരുത്താനും കമ്പനി തയ്യാറായിരുന്നു. 'PUBG Mobile India' ബാനറില്‍ PUBG മൊബൈല്‍ ഇന്ത്യയിലേക്ക് മടങ്ങിവരുന്നതായി സ്ഥിരീകരിക്കുന്ന ഒരു വെബ്‌സൈറ്റ് ക്രാഫ്റ്റണ്‍ ആരംഭിച്ചിരുന്നു. 2020 ഡിസംബറിലായിരുന്നു ഇത്.